SignIn
Kerala Kaumudi Online
Saturday, 27 April 2024 5.12 AM IST

സ്വാഗതസംഘം രൂപീകരണവും ലോഗോ പ്രകാശനവും

chitoor-college
ചിറ്റൂർ ഗവ:കോളേജ് 75-ാം വാർഷികാഘോഷ സ്വാഗത സംഘം രൂപീകരണയോഗം ചിറ്റൂർതത്തമംഗലം നഗരസഭാ ഉപാദ്ധ്യക്ഷൻ എം. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ചിറ്റൂർ കോളേജിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് കോളേജിൽ വാർഷികാഘോഷ സ്വാഗതസംഘം രൂപീകരിച്ചു. പ്രിൻസിപ്പൽ ഡോ.ജി. സുവർണകുമാർ അദ്ധ്യക്ഷനായി. നഗരസഭ ഉപാദ്ധ്യക്ഷൻ എം. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. പൂർവ വിദ്യാർത്ഥി സി.ഐ. സാജിത രൂപകല്പന ചെയ്ത എഴുപത്തഞ്ചാം വാർഷിക ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പ്രകാശനം ചെയ്തു. സ്വാഗതസംഘ ഓഫീസിന്റെയും നവീകരിച്ച മഹാത്മാ ഗാന്ധിഹാളിലെ സാങ്കേതിക സംവിധാനത്തിന്റെയും ഉദ്ഘാടനം മുൻ എം.പി എൻ.എൻ. കൃഷ്ണദാസ് നിർവഹിച്ചു.

വാർഷികാഘോഷ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി മന്ത്രിമാരായ ആർ. ബിന്ദു, കെ.കൃഷ്ണൻ കുട്ടി എന്നിവരെ തിരഞ്ഞെടുത്തു. രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, നഗരസഭാ ചെയർപേഴ്സൺ
കെ.എൽ. കവിത, ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ഇ.എൻ. സുരേഷ് ബാബുവിനെ നിയോഗിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി കോളേജിലെയും ചിറ്റൂരിലെയും പത്തോളം നിർദ്ധന വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകുമെന്ന് കൺവീനർ അറിയിച്ചു.

മെഡിക്കൽ ക്യാമ്പുകൾ, ദത്തുഗ്രാമ പദ്ധതി, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടത്തുമെന്ന് കോളേജിലെ അദ്ധ്യാപക പ്രതിനിധി ഡോ. പി.മുരുകൻ അറിയിച്ചു. വാർഷിക പരിപാടിയുടെ ഉദ്ഘാടനം 24ന് മന്ത്രി ആർ. ബിന്ദു നിർവഹിക്കും.

പ്രമുഖ വ്യവസായിയും അലുംമ്നിയുമായ ജയപാല മേനോൻ, മുൻ നഗരസഭാ അദ്ധ്യക്ഷൻ കെ. മധു, കൗൺസിലർ കെ.സി. പ്രീത്, അദ്ധ്യാപകർ, പൂർവ അദ്ധ്യാപകർ, പി.ടി.എ ഭാരവാഹി കെ. കൃഷ്ണകുമാരി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.