കടമ്പഴിപ്പുറം: കെ റെയിൽ പദ്ധതിയിലും സ്ത്രീ സംരക്ഷണത്തിലും ഇടതുപക്ഷ സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.പി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പാളമല ആദിവാസി കോളനിക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ചുവന്ന വിശ്വനാഥനെയും ജാഥാ ക്യാപ്റ്റൻ പി.എ.സജീവ് കുമാറിനെയും ബി.ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചാദരിച്ചു. സംസ്ഥാന സമിതി അംഗം കെ. ശിവദാസ്, മേഖല വൈസ് പ്രസിഡന്റ് എ.പി.മുരളീധരൻ, കെ.നിഷാദ്, പി.സത്യഭാമ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |