പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ വനിതാസംഘം സംഘടിപ്പിച്ച കുമാരനാശാന്റെ 150ാമത് ജന്മദിനാഘോഷം യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മലയാള കവിതയുടെ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ.കുമാരനാശാനെന്ന് അദ്ദേഹം പറഞ്ഞു. വനിതാസംഘം വൈസ് പ്രസിഡന്റ് ഉഷ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പത്മാവതി പ്രഭാകരൻ, യൂണിയൻ പ്രസിഡന്റ് ആർ.ഭാസ്കരൻ, ജില്ലാ കോ-ഓർഡിനേറ്റർ രേഷ്മ രഘു, ജ്യോതി ഉണ്ണികൃഷ്ണൻ, സ്മിത ശശി, രമ്യ പ്രമോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |