എലപ്പുള്ളി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ ശലഭോത്സവം കാമ്പിന് തുടക്കമായി. ശ്രീനാരായണ എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ശലഭോത്സവം സമ്മർ ക്യാമ്പ് ധോണി ലീഡ് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എസ് പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമിക് കൺവീനർ ഡോ. എൻ.ശദ്ധോദനൻ, സ്കൂൾ പ്രിൻസിപ്പൽ എസ്.കൃഷ്ണപ്രസാദ്, യു.പ്രഭാകരൻ, രവി എലപ്പുള്ളി, പി.ടി.എ സെക്രട്ടറി കേശവദാസ് തുടങ്ങിയവർ പങ്കെടുത്തു. പത്ത് ദിവസങ്ങളിലായി സംഗീത ക്ലാസുകൾ/ ചിത്രരചന, പെയിന്റിംഗ്, സ്കേറ്റിംഗ്/ കഥ, കവിത രചന തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകും. വിദഗ്ദ പരിശീലകർ ക്ലാസുകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |