വാളയാർ: മേയ് അഞ്ചിന് വാളയാർ എം.സി.എൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന മലബാർ സിമന്റ്സ് എംപ്ലോയീസ് യൂണിയന്റെ 35ാമത് വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് വാളയാറിൽ പ്രവർത്തനമാരംഭിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എസ്.ബി.രാജു ഓഫീസ് ഉദ്ഘാടനം ചെയ്തു. വാർഷിക സമ്മേളനം ജനറൽ കൺവീനറും എം.സി.എൽ എംപ്ലോയീസ് യൂണിയൻ (സി.ഐ. ടി.യു) ജനറൽ സെക്രട്ടറിയുമായ ആർ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി വി.പി.ബ്രജേഷ്, എസ്.ജയകുമാർ എന്നിവർ പങ്കെടുത്തു. എം.സി.എൽ എംപ്ലോയീസ് യൂണിയൻ ഓഫീസായ ഇ.പത്മനാഭൻ സ്മാരക മന്ദിരമാണ് സ്വാഗതം സംഘം ഓഫീസായി പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |