ചെർപ്പുളശ്ശേരി: സി.പി.എം വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. യു.എ.യിൽ വെച്ച് മരണപ്പെട്ട എരഞ്ഞിക്കൽ അബ്ദുൾ നാസറിന്റെ ഭാര്യയും നാല് കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് സ്നേഹവീട് നിർമ്മിച്ച് നൽകിയത്. നാലാം വാർഡ് വല്ലപ്പുഴ തെങ്ങും വളപ്പിൽ അഞ്ച് സെന്റ് സ്ഥലത്ത് 840 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം സി.പി.എം ജില്ലാസെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നിർവഹിച്ചു. ഏരിയാകമ്മിറ്റി അംഗം എ.കെ.ദേവദാസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.നന്ദകുമാർ, ലോക്കൽ സെക്രട്ടറി കെ.അബ്ദുൾ നാസർ, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.അബ്ദുൾ ലത്തീഫ്, സി.കെ.ബാബു, സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |