കൊല്ലങ്കോട്: സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊല്ലങ്കോട് ബ്ലോക്കിന്റെ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും വടവന്നൂർ ഫ്രണ്ട്സ് ഭവനിൽ നടന്നു. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 1971 ഇന്ത്യാ-പാക്ക് യുദ്ധത്തിൽ പങ്കെടുത്തവരെ ഷാൾ അണിയിച്ച് ആദരിച്ച് സംസാരിച്ചു. പി.ചന്ദ്രൻ, എസ്.എൻ.ശിവദാസൻ, അജയകുമാർ, പി.കേശവനുണ്ണി, ജ്യോതി സുരേഷ്, തങ്കം മേനോൻ, ആർ.സുനിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |