ചിറ്റൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പൂർത്തീകരിച്ച റോഡുകളുടെ ജില്ലാതല ഉദ്ഘാടനം പെരുമാട്ടിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. രണ്ടാം പിണറായി സർക്കാറിന്റെ നൂറുദിന കർമ്മദിന പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്വ. വി. മുരുകദാസ്, ജില്ല പഞ്ചായത്തംഗം മാധുരി പത്മനാഭൻ, കെ.സരിത, സ്ഥിരം സമിതി അദ്ധ്യരായ കെ.സുരേഷ്, ഷീബ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |