അലനല്ലൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അലനല്ലൂർ ശാഖാ വിസ്ഡം സെന്റർ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കണ്ണംകുണ്ട് റോഡിൽ ഖുർആൻ വിവർത്തകൻ വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവഹിക്കും. വിസ്ഡം അലനല്ലൂർ മണ്ഡലം പ്രസിഡന്റ് ടി.കെ സ്വദഖത്തുല്ല അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, സെക്രട്ടറി റഷീദ് കൊടക്കാട്ട്, അലനല്ലൂർ അൽഹിക്മ സലഫി മസ്ജിദ് ഖത്വീബ് അബ്ദുല്ല സലഫി ചെർപ്പുളശ്ശേരി, മണ്ഡലം സെക്രട്ടറി സുധീർ ഉമ്മർ, യൂത്ത് സെക്രട്ടറി അബ്ദുൽ അസീസ് സ്വലാഹി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |