കൊഴിഞ്ഞാമ്പാറ: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളകേസ് എടുത്ത് പീഡിപ്പിക്കുന്നതിലും എ.ഐ.സി.സി ആസ്ഥാനത്തെ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ പോസ്റ്റ് ഓഫീസിലേക്ക് ധർണ നടത്തി. ധർണ ഡി.സി.സി സെക്രട്ടറി കെ.എസ്.തനികാജലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രാജമാണിക്യം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീഫ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീക്, ശ്രീനിവാസൻ, പൊൻരാജ്, പ്രസാദ്, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |