ശ്രീകൃഷ്ണപുരം: വിവിധ മേഖലകളിൽ അവാർഡ് നേടിയ പഞ്ചായത്തുകളെയും വ്യക്തികളെയും തൊഴിലുറപ്പ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തുകളെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ആദരായനം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്വരാജ് ട്രോഫി നേടിയ വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകൾ, മഹാത്മാ പുരസ്കാരം നേടിയ പൂക്കോട്ടുകാവ്, കടമ്പഴിപ്പുറം, കാരാകുറുശ്ശി പഞ്ചായത്തുകൾ, 2021- 22 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ആറ് പഞ്ചായത്തുകൾ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് നേടിയ കൃഷ്ണദാസ്, കാർഷിക മേഖലയിൽ മികവ് തെളിയിച്ച പി.പി.സുനിൽ, മോഹൻദാസ്, ശ്രീഭവ് എന്നിവരെയാണ് അനുമോദിച്ചത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.വരുൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |