മണ്ണാർക്കാട്: കോട്ടോപ്പാടം പഞ്ചായത്ത് ആറാം വാർഡ് പുറ്റാനിക്കാട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.
പുറ്റാനിക്കാട് ലൈബ്രറി ജംഗ്ഷനിൽ വെച്ച് നടന്ന അനുമോദന സദസ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാനം ചെയ്തു.
വാർഡ് മെമ്പർ ഹംസ കിളയിൽ അദ്ധ്യക്ഷത വഹിച്ചു. എരുവത്ത് മുഹമ്മദ്, ഷൗക്കത്ത് പുറ്റാനിക്കാട്, വി.പി.അലി , അസീസ് നാലകത്ത്, റിയാസ്, ലത്തീഫ് നൂറുണ്ടൻ, കെ.യൂസഫ് ,സഫീഖ് , ആസിഖ്തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |