SignIn
Kerala Kaumudi Online
Saturday, 27 April 2024 5.48 AM IST

എ.കെ.രാമൻകുട്ടി അനുസ്മരണം സംഘടിപ്പിച്ചു

anusmaranam

പാലക്കാട്: അധികാരസ്ഥാനങ്ങളോടും സമ്പത്തിനോടും ആർത്തി ഇല്ലാതിരുന്ന പൊതുപ്രവർത്തകനായിരുന്നു പ്രമുഖ സ്വാതന്ത്ര്യസമരസേനാനി എ.കെ.രാമൻകുട്ടി. ഭരണാധികാരികൾ വ്യാപകമായ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്ന ഈ കാലത്ത് കേരളത്തിന്റെ ഒന്നാം നിയമസഭയിലും രണ്ടാം നിയമസഭയിലും എലപ്പുള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരുന്ന അദ്ദേഹത്തിന്റെ ത്യാഗപൂർണമായ ജീവിതം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്നും മുൻമന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി.കബീർ അഭിപ്രായപ്പെട്ടു. എ.കെ.രാമൻകുട്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫൗണ്ടേഷൻ ചെയർമാൻ വി.ചാമുണ്ണി അദ്ധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതിബാബു, വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.സിദ്ധാർത്ഥൻ, ഡോ.ശുദ്ധോധനൻ, പുതുശ്ശേരി ശ്രീനിവാസൻ, പി.എസ്.മുരളീധരൻ, മുരളി. കെ. താരേക്കാട് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ANUSMARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.