ചെർപ്പുളശ്ശേരി: കഥകളി അരങ്ങിലെ സ്ത്രീരത്നമായി തിളങ്ങിയ കോട്ടയ്ക്കൽ ശിവരാമന്റെ 12-ാം ചരമവാർഷിക ദിനത്തിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരണവും അവാർഡ് ദാനവും നടത്തി. കോട്ടയ്ക്കൽ ശിവരാമന്റെ ഛായാചിത്രത്തിന് മുന്നിൽ പത്നി ഭവാനി അമ്മ ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങ് ആരംഭിച്ചത്. അനുസ്മരണ സമ്മേളനം കേരള സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പുരസ്കാരം കഥകളി നടൻ കലാനിലയം ഗോപാലകൃഷ്ണന് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |