SignIn
Kerala Kaumudi Online
Saturday, 27 April 2024 8.58 PM IST

ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നാടൻ ഭക്ഷ്യ മേള

food

അലനല്ലൂർ: അലനല്ലൂർ ഗവ.ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച നാടൻ ഭക്ഷ്യ മേള ശ്രദ്ധേയമായി. ചെമ്പരത്തി സ്‌ക്വാഷ് മുതൽ പപ്പായ പുഡിംഗ്, ഹൽവ തുടങ്ങിയ അഞ്ഞൂറ്റി അമ്പത് വൈവിധ്യമാർന്ന നാടൻ ഭക്ഷ്യ വിഭവങ്ങളാണ് കുട്ടികൾ വീടുകളിൽ നിന്ന് ഉണ്ടാക്കി പ്രദർശനത്തിനായി കൊണ്ടു വന്നത്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ച്,ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പാഠഭാഗങ്ങളുടെ തുടർ പ്രവർത്തനമായാണ് മേള സംഘടിപ്പിച്ചത്.ഫാസ്റ്റ് ഫുഡുകളുടെ വലയിലകപ്പെട്ട കാലത്ത് കുട്ടികളെ നാടൻ രുചികളിലേക്ക് തിരിച്ചു കൊണ്ടു വരുക,ആരോഗ്യ സംരക്ഷണവും പ്രകൃതി സംരക്ഷണവും സാധ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്. കുട്ടിളെഴുതിയ പാചകക്കുറിപ്പുകൾ ചേർത്ത് 'രുചിമേളം' പതിപ്പും മേളയുടെ ഭാഗമായി തയ്യാറാക്കിയിരുന്നു. ഹെഡ് മാസ്റ്റർ ദാമോദരൻ പള്ളത്ത്, പി.ടി.എ പ്രസിഡന്റ് ഹംസ ആക്കാടൻ,രക്ഷിതാക്കൾ,അദ്ധ്യാപകർ എന്നിവർ മേള സന്ദർശിച്ചു. 500 കുട്ടികൾ മേളയിൽ പങ്കെടുത്തു.

അദ്ധ്യാപകരായ കെ.ജുവൈരിയത്ത്, കെ.മുഹമ്മദ് ഫിറോസ്, പി.യൂസഫ്, എം.മോഹനൻ, പി.രാധിക, കെ.ശാലിനി, പി.മുഹ്സിന, കെ.സുബൈദ, ഒ.റുബീന, പ്രീതി എം,മാലിനി ടി, പി.ഡി.രാജശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, FOOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.