പാലക്കാട്: ഇടതുമുന്നണി ഭരിക്കുന്ന മലമ്പുഴ പഞ്ചായത്തിൽ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകൾ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ അതിജീവിച്ചത്. അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയാണ് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ ബി.ജെ.പി അവിശ്വാസം കൊണ്ടുവന്നത്. രണ്ട് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അവരോട് വിട്ടു നിൽക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം. 13 അംഗ ഭരണ സമിതിയിൽ സി.പി.എം നാല്, സി.പി.ഐ ഒന്ന്, ഇടതു സ്വതന്ത്ര ഒന്ന്, ബി.ജെ.പി അഞ്ച്, കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |