പാലക്കാട്: ജില്ലാ കായികമേളയിൽ മത്സരിച്ച ഇനങ്ങളിലെല്ലാം മെഡലുകൾ വാരിക്കൂട്ടി കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിലെ എ.അനുപ്രിയ. 100 മീറ്റർ ഹർഡിൽസ്, ഹൈജംമ്പ് എന്നിവയിൽ ഒന്നാംസ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ മൂന്നാംസ്ഥാനവും റിലേയിൽ രണ്ടാംസ്ഥാനവും നേടി അനുപ്രിയ സ്കൂളിലെയും ജില്ലയിലെയും താരമായി.
സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ 1.65 മീറ്റർ ചാടി സ്വർണം നേടി. സംസ്ഥാന കായികമേളയിലും സ്വർണം നേടാമെന്ന ഉറപ്പിലാണ് അനുപ്രിയ. ഏഴുവർഷമായി പരിശീലനം തുടങ്ങിയിട്ട്. നാലുതവണ ജില്ലാ കായികമേളയിൽ ഒന്നാംസ്ഥാനവും 2019ൽ പാലയിൽ നടന്ന സംസ്ഥാന സ്കൂൾ മേളയിൽ ഹൈജമ്പിൽ സ്വർണമെഡലും നേടി. നിരവധി അസോസിയേഷൻ യൂത്ത് മീറ്റുകളിലും കൊല്ലങ്കോട് സ്വദേശിനിയായ അനുപ്രിയ മെഡൽ വാരിയിട്ടുണ്ട്. കൂലിപ്പണിക്കാരായ ആറുച്ചാമി- ലീല ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |