ശ്രീകൃഷ്ണപുരം: കേന്ദ്രസർക്കാർ സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ്, കാനറ ബാങ്ക്, ശ്രീകൃഷ്ണപുരം കർഷകശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. കരിമ്പുഴ കുലിക്കിലിയാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സെമിനാർ കാനറ ബാങ്ക് മാനേജർ ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടർ മാർട്ടിൻ പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്ര, കേരള സർക്കാർ പദ്ധതികളെക്കുറിച്ച് വിവിധ ബാങ്ക്, മറ്റു കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പ് മേധാവികൾ, വ്യവസായ പ്രമുഖർ എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു. എസ്.കെ.എഫ് കമ്പനി എം.ഡി ബിജുമോൻ.കെ, ചെയർമാൻ ജെയിംസ് ജോർജ്, ശ്രീജേഷ് പി നെടുങ്ങാടി,വി. ചന്ദ്രശേഖരൻ,റോണി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |