SignIn
Kerala Kaumudi Online
Saturday, 27 April 2024 7.03 PM IST

ലൈൻ ടച്ചിംഗ്: കാർഷിക വിളകൾക്ക് നാശമെന്ന് പരാതി

kseb

വടക്കഞ്ചേരി: വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി അധികൃതർ വിളകൾ വെട്ടിനശിപ്പിക്കുന്നതായി വ്യാപക പരാതി. ഇതുമൂലം സ്ഥല ഉടമകൾക്ക് വലിയ നഷ്ടം സഹിക്കേണ്ടി വരുന്നതായും പറയുന്നു.

കെ.എസ്.ഇ.ബി വടക്കഞ്ചേരി സെക്ഷനിൽ ഉൾപ്പെടെ ഇത്തരം നിരുത്തരവാദപരമായ നടപടി ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്ഷൻ ഓഫീസിന് അടുത്ത് തന്നെയുള്ള വീട്ടുവളപ്പിൽ കുലച്ച വാഴകളുടെ ഇലകളെല്ലാം വെട്ടികളഞ്ഞ് വാഴ നശിക്കുന്ന സ്ഥിതിയിലാക്കി. വാഴയിലകളും വൈദ്യുതി ലൈനും തമ്മിൽ വലിയ അകലം ഉണ്ടെന്നിരിക്കെയാണ് ഈ അതിക്രമമെന്ന് ഉടമ പറയുന്നു. കുലച്ച വാഴ പിന്നേയും മുകളിലേക്ക് വളരില്ലെന്നുള്ള ബോധമില്ലാതെയാണ് കുലകൾ മാത്രം നിറുത്തി ഇലകൾ വെട്ടിയൊതുക്കിയത്.
ഇലകളെല്ലാം പോയാൽ വാഴ ശക്തി ക്ഷയിച്ച് നശിക്കും. ടച്ചിംഗ് വെട്ടൽ കരാറാണ്. ഇതിനുള്ള തൊഴിലാളികൾ കണ്ണിൽ കണ്ടതെല്ലാം വലിയ തോട്ടി ഉപയോഗിച്ച് വലിച്ച് നശിപ്പിക്കും. കരാർ എടുത്തവർ കൂടെ നിന്ന് ഇത്തരം പ്രവൃത്തി ചെയ്യിപ്പിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർ ലൈൻ ക്ലിയറിംഗ് പ്രദേശം സന്ദർശിച്ച് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.