പത്തനംതിട്ട: സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ സൗഹൃദ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ക്രിസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതശ്ശേരി, ഹൗസ് ഫെഡ് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ജേർണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.മത്തായി, സംസ്ഥാന കമ്മിറ്റി അംഗം പി.അജയകുമാർ, ജേർണലിസ്റ്റ് ഫോറം ജില്ലാ ജനറൽ സെക്രട്ടറി ബാബു കൃഷ്ണകല, ട്രഷറർ ഷിജു സ്കറിയ, വൈസ് പ്രസിഡന്റ് പ്രസാദ് മൂക്കന്നൂർ, പത്തനംതിട്ട പ്രസ് ക്ലബ്ബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, എസ്.മുരളികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |