ഇലവുംതിട്ട : മെഴുവേലി പഞ്ചായത്ത് നേതൃസമിതിയുടെയും സരിഗ ഗ്രന്ഥശാലയുടേയും നേതൃത്വത്തിൽ യു.പി ,ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവിധ കലാമത്സരങ്ങൾ നടത്തും. ഇന്ന് രാവിലെ 9.30ന് വാലുകാട് സെന്റ് ജോൺസ് എം.എസ്.സി എൽ.പി സ്കൂളിൽ മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്യും. ജില്ലാ,താലൂക്ക് നേതൃസമിതി അംഗങ്ങൾ പങ്കെടുക്കും. വൈകിട്ട് 4ന് സമാപന സമ്മേനം ഉദ്ഘാടനവും സമ്മാന വിതരണവും പന്തളം ബ്ളോക്ക് പഞ്ചയത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്.അനീഷ് മോൻ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |