റാന്നി : ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന നവീനം ഐഡിയേറ്റർമാർക്കുള്ള ശില്പശാല സമാപിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റിയിലെ ആസ്ട്രോ ഫിസിക്സ് റിസർച്ച് സ്കോളർ രേഷ്മ അന്ന തോമസിനെ ആദരിച്ചു. ബി.പി.സി ഷാജി ,സന്തോഷ് ബാബു ടി.ജി, തുടങ്ങിയവർ പ്രസംഗിച്ചു. എഫ് .അജിനി, സൈജു സക്കറിയ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |