അടൂർ : ജനറൽ ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ പരാതി നൽകി. ആശുപത്രിയിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സേവനം ലഭ്യമല്ല, നിലവിലുള്ള ഡോക്ടർ അവധിയിൽ പ്രവേശിച്ചിട്ടു നാളുകൾ ഏറെയായി, ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം ഉടനെ തന്നെ ആരംഭിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപെട്ടു. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ, ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംജത് അടൂർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ അരവിന്ദ് ചന്ദ്രശേഖർ, അഖിൽ പന്നിവിഴ, ശ്രീലക്ഷ്മി ബിനു, രേവതി.എസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |