മാന്നാർ : ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ഏപ്രിൽ 22 മുതൽ മെയ് 1 വരെ നടക്കുന്ന 141-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവത്തിന്റെ നോട്ടീസ് ഭരണ സമിതിയംഗം സന്തോഷ് കൂട്ടംപേരൂരിന് നൽകി ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലിത്ത പ്രകാശനം ചെയ്തു. ഉത്സവ കമ്മിറ്റി കൺവീനർ മനു മാന്നാർ, ജോയിന്റ് കൺവീനർ സുമിത്ത് കുട്ടംപേരൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |