കോന്നി : മലയോരമേഖയ്ക്ക് വേനൽച്ചൂടിൽ കുളിർമ പകരുകയാണ് സഞ്ചായത്ത് കടവ് പാലത്തിന് സമീപത്തെ തണുപ്പുകട. മാമൂട് സ്വദേശി അനിലിന്റെ കൈപ്പുണ്യമാണ് ഇവിടെ ദാഹം അകറ്റുന്നത്. കുലുക്കി സാദാ, പാൽ, തൈര്, ഫ്ലേവർ എന്നിവ കൂടാതെ, സോഡാ നാരങ്ങാവെള്ളം, മോരുംവെള്ളം, അവിൽ മിൽക്ക് എന്നിവയും ലഭ്യമാണ്. അച്ചാർ ഇനങ്ങളായ നെല്ലിക്ക, മാങ്ങാ, അമ്പഴങ്ങ, കാരറ്റ്, ചാമ്പക്ക, ലൗലോലിക്ക, വാഴപ്പിണ്ടി, സ്റ്റാർ ഫ്രൂട്ട്, ശീമനെല്ലിക്ക എന്നിവയും തണുപ്പ് പകരാനുണ്ട്. സഞ്ചയത്ത് കടവ് പാലത്തിനും പൊലീസ് സ്റ്റേഷനും ഇടയിൽ കോന്നി തണ്ണിത്തോട് റോഡിൽ പല സ്ഥലങ്ങളിലായി കഴിഞ്ഞ ഏഴു വർഷമായി അനിലും തണുപ്പുകടയുമുണ്ട്. ചുട്ടുപൊള്ളുന്ന പകലിൽ തണുപ്പുകടയിൽ തിരക്കാണ്. കോളേജ് വിദ്യാർത്ഥികളും വഴി യാത്രക്കാരുമാണ് പതിവായി എത്തുന്നത്. കോന്നി ഇക്കോ ടൂറിസം സെന്റർ, അടവി കുട്ടവഞ്ചി സവാരി കേന്ദ്രം എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികളുടെയും ഇഷ്ടയിടമാണ് തണുപ്പുകട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |