SignIn
Kerala Kaumudi Online
Monday, 06 May 2024 3.10 AM IST

'കരുതലും കൈത്താങ്ങും'  പരാതി പരിഹാര അദാലത്ത് 2ന് തുടങ്ങും

karuthal

പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്ത് നാളെ രാവിലെ 10ന് പത്തനംതിട്ട റോയൽ ഓഡറ്റോറിയത്തിൽ നടക്കും. കോഴഞ്ചേരി താലൂക്കിന്റെ അദാലത്താണ് ഇവിടെ നടക്കുക. മന്ത്രിമാരായ വീണാ ജോർജ്, പി.രാജീവ്, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ അദാലത്തിൽ പരാതികൾക്ക് പരിഹാരം കാണും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊളളും.
അദാലത്തിൽ അപേക്ഷ നൽകിയിട്ടുള്ളവർക്ക് മൊബൈൽ നമ്പറിൽ എസ്.എം.എസായി അറിയിപ്പ് ലഭിക്കും. അറിയിപ്പ് ലഭിക്കുന്നവർ അദാലത്തിൽ എത്തണം. മല്ലപ്പളളിയിൽ 4ന് മല്ലപ്പള്ളി സി.എം.എസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡറ്റോറിയത്തിലും അടൂരിൽ 6ന് അടൂർ ഹോളി എയ്ഞ്ചൽസ് ഹയർ സെക്കഡറി സ്‌കൂളിലും റാന്നിയിൽ 8ന് പഴവങ്ങാടി വൈ.എം.സി.എ ഹാളിലും തിരുവല്ലയിൽ 9ന് എസ്.സി.എസ് ജംഗ്ഷനിലെ അലക്‌സാണ്ടർ മാർത്തോമ ഹാളിലും കോന്നിയിൽ 11ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് ഹാളിലുമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

വിവിധ താലൂക്കിൽ ലഭിച്ച പരാതികൾ

അടൂർ : 514

കോഴഞ്ചേരി : 375,

കോന്നി : 328

റാന്നി : 252

തിരുവല്ല : 260

മല്ലപ്പള്ളി : 182

ആകെ ലഭിച്ച പരാതികൾ : 1911

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.