പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന ദുർബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയുടെ പരിധിയിലുള്ള നായാടി, വേടൻ, കള്ളാടി, അരുന്ധതിയാർ, ചക്ലിയൻ വിഭാഗത്തിൽപെട്ടവരിൽ നിന്ന് പഠനമുറി പദ്ധതി, ടോയ്ലറ്റ് പദ്ധതി, ഭവനപുനരുദ്ധാരണം പദ്ധതി, കൃഷി ഭൂമി പദ്ധതി , സ്വയം തൊഴിൽ പദ്ധതി , തൊഴിൽ പരിശീലനം തുടങ്ങിയ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0468 2322712.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |