SignIn
Kerala Kaumudi Online
Monday, 01 July 2024 12.09 AM IST

ആറൻമുളയുടെ മനസ് ആർക്കറിയാം ?

s

പത്തനംതിട്ട: ഗ്ളാമർ നോക്കിയാൽ അൽപ്പം തിളക്കം കൂടുതൽ ആറൻമുളയ്ക്കാണ്. പടിഞ്ഞാറൻ വെയിലിൽ വെട്ടിത്തിളങ്ങി തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾ. ലോകപ്രശസ്തമായ ആറൻമുളക്കണ്ണാടിയും വള്ളസദ്യയും. ആത്മീയ കൺവെൻഷനുകളുടെ വിശുദ്ധിയിൽ പമ്പാതടം. പാരമ്പര്യത്തനിമയുടെ പടയണി കേന്ദ്രങ്ങൾ. നാടിന്റെ ജലവിതാന ഭൂമി. രാഷ്ട്രീയത്തിൽ കരനാഥൻമാരേറെ. കൃഷിയും റോഡും വികസന വിഷയങ്ങൾ. ജില്ലാ ആസ്ഥാനം, മന്ത്രിമണ്ഡലം.... വിശേഷിപ്പിക്കാനേറെയുണ്ട്. കോൺഗ്രസിന് ശക്തമായ മുൻതൂക്കമുള്ള മണ്ഡലം ഇപ്പോൾ ഇടതുപാളയത്തിലാണ്.

മലയോര മേഖലകളിൽ നിന്ന് കാട്ടപുന്നികളെത്തി കൃഷി നശിപ്പിക്കുന്നതോടെ കർഷകർ കൃഷി ഉപേക്ഷിച്ച മട്ടിലാണ്. കപ്പ, കാച്ചിൽ, ചേന. ചേമ്പ്, വാഴ എന്നിവ കൂടാതെ ആറ്റുതീര കൃഷികളായ പടവലം,പാവൽ, വെള്ളരി തുടങ്ങിയ കൃഷികൾ പന്നികൾ നശിപ്പിക്കുന്നുണ്ട്. കർഷകർക്ക് വരുമാനമാർഗം ഇല്ലാതാകുന്നു. തുടർച്ചയായുള്ള പ്രകൃതിക്ഷോഭങ്ങളും വിള ഇൻഷുറൻസ് തുക വൈകുന്നതും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാത്തതും കൃഷി ഉപേക്ഷിക്കാൻ കാരണമാകുന്നു.

പത്തനംതിട്ട പാർലമെന്റെ മണ്ഡലത്തിലെ ഏഴ് നിയമസഭമണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം ആറന്മുളയാണ്.

ഒരു നഗരസഭയും 12 പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ പത്തനംതിട്ട നഗരസഭയും, ഇരവിപേരൂർ, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, മെഴുവേലി, ചെന്നീർക്കര, ഓമല്ലൂർ, നാരങ്ങാനം പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരിക്കുന്നു.

കോയിപ്രം, ആറന്മുള, ഇലന്തൂർ എന്നീ പഞ്ചായത്തുകൾ യു.ഡി.എഫ് ഭരിക്കുന്നു. കുളനട ബി.ജെ.പി ഭരണത്തിൽ. തോട്ടപ്പുഴശ്ശേരിയിൽ സ്വതന്ത്രനാണ് പ്രസിഡന്റ്.

---

ആകെ വോട്ടർമാർ 2,36,632

സ്ത്രീകൾ 1,24,531

പുരുഷൻമാർ 1,12,100

ട്രാൻസ് ജൻഡർ 1

ലോക്സഭ

2009

ആന്റോ ആന്റണി (യു.ഡി.എഫ്) 63640

കെ. അനന്തഗോപൻ (എൽ.ഡി.എഫ്) 45312

ബി.രാധാകൃഷ്ണമേനോൻ (ബി.ജെ.പി) 10386

യു.ഡി.എഫ് ലീഡ് 18328

2014

ആന്റോ ആന്റണി (യു.ഡി.എഫ്) 58826

ഫിലിപ്പോസ് താേമസ് (എൽ.ഡി.എഫ്) 47477

എം.ടി.രമേശ് (എൻ.ഡി.എ) 23771

യു.ഡി.എഫ് ലീഡ് 11349

2019

ആന്റോ ആന്റണി (യു.ഡി.എഫ്) 59277

വീണാജോർജ് (എൽ.ഡി.എഫ്) 52684

കെ.സുരേന്ദ്രൻ (എൻ.ഡി.എ) 50497

യു.ഡി.എഫ് ലീഡ് 6593

2021 നിയമസഭ

വീണാജോർജ് 74950

കെ.ശിവദാസൻനായർ 55947

ബിജുമാത്യു 29099

യു.ഡി.എഫ് ലീഡ് 19003

മുൻ എം.എൽ.എമാർ

1957, 60 കെ. ഗോപിനാഥൻപിളള

1967,70 പി.എൻ ചന്ദ്രശേഖരൻ

1977 എം.കെ ഹേമചന്ദ്രൻ

1982,87 കെ. കെ ശ്രീനിവാസൻ

1991 ആർ. രാമചന്ദ്രൻനായർ

1996 കടമ്മനിട്ട രാമകൃഷ്ണൻ

2001 മാലേത്ത് സരളാദേവി

2006 കെ.സി രാജഗോപാലൻ

2011 കെ. ശിവദാസൻനായർ

2016, 21 വീണാജോർജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.