അടൂർ : എഴുത്തുകൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അടൂർ എസ്.ബി ബുക്സ് സ്റ്റാളിന്റെ സഹകരണത്തോടെ 'അക്ഷരമുറ്റം' പരിപാടി ഇന്ന് രാവിലെ 10 മുതൽ അടൂർ കോടതിക്ക് സമീപമുള്ള കണിയാംപറമ്പിൽ വീട്ടിൽ നടക്കും. സംവിധായകൻ ഡോ.ബിജു ഉദ്ഘാടനം ചെയ്യും. കവി കെ.രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അദ്ധ്യക്ഷതവഹിക്കും. ഡോ. നിബുലാൽ വെട്ടൂർ വിഷയാവതരണം നടത്തും. നോവലിസ്റ്റുകളായ ജേക്കബ് ഏബ്രഹാം, ബിനീഷ് പുതുപ്പണം എന്നിവർ മുഖ്യാതിഥികളായിരിക്കും കഥാകൃത്തുക്കളായ ബി.രവികുമാർ, എം.പ്രശാന്ത്, കവി ഡോ.ഷീബ റജികുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഹരീഷ് റാം, സി.സുരേഷ് ബാബു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |