കോന്നി : സംസ്ഥാന കൺസ്യൂമർഫെഡ് പത്തനംതിട്ട റീജിയൺ സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. കോന്നി ത്രിവേണി സൂപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അജയകുമാർ അദ്ധ്യക്ഷനായിരുന്നു. കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി.സന്തോഷ് ആദ്യ വിൽപ്പന നിർവഹിച്ചു. റീജിയണൽ മാനേജർ ടി.ഡി.ജയശ്രീ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ജി.സജികുമാർ നന്ദിയും പറഞ്ഞു. ജൂൺ 15 വരെ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ നോട്ടുബുക്കുകൾ ഉൾപ്പടെയുള്ള എല്ലാ സ്കൂൾ സ്റ്റേഷനറി ഇനങ്ങളും സ്റ്റുഡന്റ്സ് മാർക്കറ്റുകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |