പത്തനംതിട്ട : പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് പിന്നിലായി. സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിന്റെ പ്രതിഫലനമാണ് ഇതെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ വാദിക്കുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളേക്കാൾ 1,36,197 വോട്ട് കുറഞ്ഞത് എൽ.ഡി.എഫിനെ ഞെട്ടിച്ചിട്ടുണ്ട്. തോമസ് ഐസക്ക് കുറഞ്ഞത് മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. അതിന്റെ ഇരട്ടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആന്റോ ആന്റണി വിജയിച്ചത് എൽ.ഡി.എഫിന് തിരിച്ചടിയായി. മന്ത്രി വീണാജോർജിന്റെ മണ്ഡലമായ ആറൻമുളയിൽ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മുപ്പതിനായിരം വോട്ടുകളുടെ കുറവാണ് ഇത്തവണയുണ്ടായത്. കൂടുതൽ വോട്ടു ചോർച്ച സംഭവിച്ചതും ആറൻമുളയിലാണ്. നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമാക്കാനാണ് യു.ഡി.എഫ് ശ്രമം.
ഇത്തവണ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക്
ലഭിച്ച വോട്ട് നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ.
ബ്രായ്ക്കറ്റിൽ 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട്.
കാഞ്ഞിരപ്പള്ളി : 50705 (46596), 40905 ( 60299), 30013 (29157)
പൂഞ്ഞാർ : 51932 (34633), 39322 (58688), 27053 (41851)
തിരുവല്ല : 53299 (50757), 41769 (62178), 31444 (22674)
റാന്നി : 46594 (51384), 36997 (52669), 30758 (19587)
ആറന്മുള : 59626 (55947), 44939 (74950), 38545 (29099)
കോന്നി : 47488 (53810), 44909 (62318), 34619 (32811)
അടൂർ : 51313 (63650), 49047 (66569), 38740 (23980).
വോട്ടുകൾ കുറഞ്ഞത് പാർട്ടിയും മുന്നണിയും പരിശോധിക്കും.
കെ.പി.ഉദയഭാനു,
സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |