റാന്നി : ശക്തമായ മഴയെ തുടർന്ന് പമ്പാനദിക്ക് കുറുകയുള്ള കുരുമ്പൻമൂഴി കോസ്വേയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. എന്നാൽ പെരുന്തേനരുവി - കുരുമ്പൻമൂഴി വനപാത യാഥാർത്ഥ്യമായതിനാൽ യാത്രാതടസം ഉണ്ടാകില്ല. തടികളും മാലിന്യങ്ങളും കോസ്വേയിൽ നിറഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും വേഗം കോസ്വേ മുങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്തിട്ടില്ല. ഡാമിന് മുകളിൽ കുറച്ചുഭാഗത്ത് മാത്രമാണ് മണ്ണ് നീക്കംചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |