പത്തനംതിട്ട : പ്രകൃതിക്ഷോഭത്തിൽ വിളനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ല്, വാഴ, കപ്പ, ഇഞ്ചി, ചേന തുടങ്ങിയ കൃഷികളാണ് ഏറെ നശിച്ചത്. ബാങ്കുകളിൽ നിന്ന് ലോണെടുത്തും സ്വർണം പണയംവച്ചും പലിശയ്ക്ക് കടം വാങ്ങിയുമാണ് പലരും കൃഷി നടത്തിക്കൊണ്ടുപോകുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.പുരുഷോത്തമൻ, പഴകുളം സതീഷ്, മലയാലപ്പുഴ വിശ്വംഭരൻ, ജോജി ഇടക്കുന്നിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |