പത്തനംതിട്ട : നടൻ ക്യാപ്ടൻ രാജുവിന്റെ സ്മരണക്കായി സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്‌കാരം നടൻ ജയറാമിന് സമ്മാനിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സെക്രട്ടറി സലിം പി.ചാക്കോയും ജില്ലാ കൺവീനർ പി.സക്കീർ ശാന്തിയും പത്രസമ്മേളനത്തിൽഅറിയിച്ചു.
സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സംഭാവനയാണ് ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. പതിനേഴിന് വൈകിട്ട് നാലിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം
വിതരണം ചെയ്യും. മൊമന്റേയും അനുമോദന പത്രവും നൽകും.
സ്വഭാവവേഷങ്ങൾ, ഹാസ്യ വില്ലൻ കഥാപാത്രങ്ങൾ, നായകൻ എന്നിവയുൾപ്പെടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 250ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ച് കഴിഞ്ഞു.
മുൻ വർഷങ്ങളിൽ നടൻ ജനാർദ്ദനൻ (2020) , സംവിധായകൻബാലചന്ദ്രമേനോൻ (2021), സംവിധായകൻ ജോണി ആന്റണി (2022) , നടൻ ലാലു അലക്‌സ് (2023) എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |