പത്തനംതിട്ട : കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയിൽ തിരക്കേറി. അഞ്ച് ഫുഡ് കോർട്ടുകളടക്കം ആകെ 52 സ്റ്റാളുകളാണ് മേളയിലുള്ളത്. നൂറുതരം അച്ചാറുകൾ, നൂറുതരം ചിപ്‌സ്, അട്ടപ്പാടി വനസുന്ദരി ചിക്കൻ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും വിവിധ മത്സരങ്ങളും എല്ലാ ദിവസവുമുണ്ട്. നാളെ മേള അവസാനിക്കും.
സെമിനാർ നടത്തി
കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേളയിൽ നടന്ന സെമിനാർ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. കില റിസോഴ്സ് പേഴ്സൺ കെ.ജി ശശികല മോഡറേറ്ററായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ആദില , കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ജെൻഡർ ഇന്റഗ്രേഷൻ നാഷണൽ സീനിയർ കൺസൾട്ടന്റ് സോയ തോമസ്, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഷാൻ രമേശ് ഗോപൻ , തിയേറ്റർ ആർട്ടിസ്റ്റ് നീലാംബരി, ന്യൂട്രീഷനിസ്റ്റ് എസ്.വിജി, ഭാരതീയ ചികിത്സാവകുപ്പ് റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഉഷ പുതുമന, എ.ഡി.എം സി.കെ.ബിന്ദു രേഖ എന്നിവർ സംസാരിച്ചു.
കേരളകൗമുദി ജില്ലാ റിപ്പോർട്ടർ ബിനിയ ബാബു, ആംബുലൻസ് ഡ്രൈവർ ദീപ മോഹൻ , നാദസ്വര കലാകാരി സുലോചന, ഗായിക ചന്ദ്രലേഖ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |