തിരുവല്ല: രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ 18-ാം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.1961ലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കണം. നഴ്സിംഗ് ഡയറക്ടറേറ്റ് സ്ഥാപിക്കണം. ആശുപത്രികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ദീപ ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം അഡ്വ.ഫ്രാൻസിസ് വി.ആന്റ്ണി, എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ.ജി അനിഷ്‌കുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജി ഗീതാമണി, ജില്ലാട്രഷറർ വി.സുമ, കെജിഎസ്എൻഎ ജില്ലാസെക്രട്ടറി വൈഷ്ണവ് എന്നിവർ സംസാരിച്ചു. അനുമോദന സമ്മേളനം സെക്രട്ടേറിയറ്റ് അംഗം എം.ആർ രജനി ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് അഡ്വ.കെ അനന്ദഗോപനെയും സംസ്ഥാന കലാകായിക മത്സരങ്ങളിൽ വിജയിക്കുകയും പങ്കെടുക്കുകയും ചെയ്തവരെയും സമ്മേളനം അനുമോദിച്ചു. ഭാരവാഹികളായി എസ് നിഷാദ് (പ്രസിഡന്റ് ), ജെ.ശ്രീലത, റാണീ മീരാൻ (വൈസ് പ്രസിഡന്റുമാർ), ദീപ ജയപ്രകാശ് (സെക്രട്ടറി), കെ.എം.നിമ്മി, ബീന റഷീദ് (ജോ.സെക്രട്ടറിമാർ), ശ്യാമ വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |