പത്തനംതിട്ട : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിന് നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ട് അനുസരിച്ച് പത്തിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റിയും ജില്ലാ തലത്തിൽ ലോക്കൽ കമ്മിറ്റിയും രൂപീകരിക്കണം. പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികൾ ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ പോർട്ടലിൽ രേഖപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും എൻ.ജി.ഒ നടത്തുന്നതും വ്യാപാരി വ്യവസായികൾ നടത്തുന്നതുമായ സ്ഥാപനങ്ങളും പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ 8281239347, 04682966649.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |