പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികളിൽ ദേശീയതയും ദേശീയ നേതാക്കളോടുള്ള ആദരവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശ് ക്വിസ് 2024ന്റെ ജില്ലാതല മത്സരങ്ങൾ ഇന്ന് 2ന് പത്തനംതിട്ട ഗവ.ഹൈസ്‌കൂളിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് തലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സമാപന സമ്മേളന ഉദ്ഘാടനം കെ പി സി സി അംഗം പി.മോഹൻരാജ് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 1.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 944740844.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |