കോന്നി: ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് സ്പാരോ നേച്ചർ കൺസർവേഷൻ ഫോറവും കോന്നി വനവികസന ഏജൻസിയും ചേർന്ന് അടവി ഇക്കോ ടൂറിസം സെന്ററിൽ സംഘടിപ്പിച്ച വന്യജീവി ചിത്രപ്രദർശനം കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.അജികുമാർ ഉദ്ഘാടനം ചെയ്തു. ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വന സംരക്ഷണ സമിതി സെക്രട്ടറി അഖിൽ, ചിറ്റാർ ആനന്ദൻ, സുരേഷ് വകയാർ, പ്രേംചന്ദ് ഇളക്കൊള്ളൂർ, മധു തുടങ്ങിയവർ സംസാരിച്ചു. സാദിക്ക് ചിതറ, കെ.ഗബ്രിയേൽ, ചിറ്റാർ ആനന്ദൻ, പ്രേംചന്ദ് ഇളകൊള്ളൂർ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |