തിരുവല്ല : 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം ' എന്ന വിഷയത്തെ മുൻനിറുത്തി പുഷ്പഗിരി സൈക്യാട്രി ഡിപ്പാർട്‌മെന്റും പുഷ്പഗിരി കോളേജ് ഓഫ് നഴ്‌സിംഗും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ചേർന്ന് മാനസികാരോഗ്യ ബോധവത്കരണ റാലി നടത്തി. പുഷ്പഗിരി ഫെസിലിറ്റി ഡയറക്ടർ ഫാ.മാത്യു പുത്തൻപുര ഫ്‌ളാഗ് ഓഫ് ചെയ്തു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ സി.ഇ.ഒ ഫാദർ ബിജു പയ്യമ്പള്ളിൽ, മെഡിക്കൽ ഡയറക്ടർ ഡോ.അബ്രഹാം വർഗീസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.റീന തോമസ്, സൈക്യാട്രി വിഭാഗം മേധാവി ഡോ.ജോയിസ് ജിയോ, അസിസ്റ്റന്റ് പ്രൊഫ. ഡോ.സൗമ്യ പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |