പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് ജില്ലാ നേതൃസമ്മേളനം ആവശ്യപ്പെട്ടു.
ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സ്ഥിരം ജുഡീഷ്യൽ സംവിധാനം വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എബ്രഹാം മാത്യു പനച്ചമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.ഡി. സാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ .സാം കുരുവിള, ജില്ലാ ഭാരവാഹികളായ ഷാജിമോൻ, എൻ.ജയപ്രകാശ്, ടി.ഇ.ഈപ്പൻ, ജോസ് തോമസ്, കോർട്ട് സെന്റർ പ്രിസിഡന്റ് മാത്യൂസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |