പത്തനംതിട്ട: കണ്ണൂർ എ ഡി എം നവീൻബാബു സി പിഎമ്മിന്റെ ആൾക്കൂട്ട വിചാരണയിലെ അവസാന ഇരയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗീസ് മാമ്മൻ പറഞ്ഞു. കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേള്ളനത്തിൽ വച്ച് അദ്ദേഹത്തെ പരസ്യമായി വ്യക്തിഹത്യ നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം. അവർക്കെതിരെ കേസെടുക്കുകയും വേണം. ഭരണത്തിന്റെ അഹങ്കാരത്തിൽ സി പി എം നേതാക്കൾ നടത്തുന്ന ഇത്തരം ഹീനമായ പ്രവർത്തനങ്ങളെ കേരളം ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |