തിരുവല്ല: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിൽ ചെറിയാൻ നൈനാൻ കൊച്ചിയിൽ, റബേക്ക റേച്ചൽ മാത്യു, ബെഞ്ചമിൻ ചെറി മാത്യു എന്നിവർക്ക് ഇരട്ടവിജയം. അണ്ടർ 19 ആൺകുട്ടികളുടെയും പുരുഷൻമാരുടെയും വിഭാഗത്തിൽ ചെറിയാൻ ചാമ്പ്യനായി. റെബേക്ക പെൺകുട്ടികളുടെ അണ്ടർ 17 (3-2) അണ്ടർ 15 (3-0) കിരീടംനേടി.
ബെഞ്ചമിൻ മാത്യു ആൺകുട്ടികളടെ അണ്ടർ 13, അണ്ടർ 15 ചാമ്പ്യനായി.
സീനിയർ വനിതാവിഭാഗം ചാമ്പ്യനായി അസ്ഹറിയ ജേക്കബ് നേരിട്ടുള്ള മുന്ന് സെറ്റുകൾക്ക് ജെസ്ലിൻ റോബിനെ പരാജയപ്പെടുത്തിയാണ് (11-5,11-6,12-10) ചാമ്പ്യനായത്. മറ്റ് ഡിവിഷനുകളിൽ അണ്ടർ 11 ആൺകുട്ടികളുടെ ഫൈനലിൽ തോമസ് ജുവാൻ, അണ്ടർ 17 ആൺകുട്ടികളിൽ ലെവിൻ തോമസ് എന്നിവർ ചാമ്പ്യന്മാരായി. മാസ്റ്റർ 40+ൽ ചെറപ്പാടിക്കൽ ബെന്നി ചാമ്പ്യനായി. മറ്റു വിഭാഗങ്ങളിൽ നടന്ന പെൺകുട്ടികളുടെ ഫൈനലുകളിൽ അണ്ടർ 11ൽ ലിസ സൂസൻ മാത്യു, അണ്ടർ 13ൽ ജെസ്ലിൻ ജോബിൻ, അണ്ടർ 19ൽ അഷിത മരിയ രഞ്ജിത്ത് എന്നിവർ ചാമ്പ്യന്മാരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |