പത്തനംതിട്ട: കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ സ്വന്തം ആസ്ഥാനമന്ദിര സമർപ്പണം നാടിന്റെ ആഘോഷമായി. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും വായനക്കാരും ഏജന്റുമാരുമടങ്ങിയ വലിയനിര മംഗളമുഹൂർത്വത്തിന് സാക്ഷിയായി. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ളയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്തനംതിട്ട അബാൻ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാന്നിദ്ധ്യമായി. കേരളകൗമുദി ഏജന്റുമാരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു ഉപഹാരം നൽകി അനുമോദിച്ചു. കേരളകൗമുദി ഏജന്റുമാരായ ചന്ദ്രൻ നെടുമ്പ്രം , വാസുദേവൻ കുറിച്ചിമുട്ടം, ഉഷാ കുമാരി മാമ്പാറ, വിജയചന്ദ്രൻ മെഴുവേലി, സജി കുമ്പഴ, ഷൈനി സന്തോഷ് വയ്യാറ്റുപുഴ, ഓമനാ തങ്കപ്പൻ ഇടയാറന്മുള, പ്രകാശൻ ചിറ്റാർ, സനിൽ ആലുങ്കൽ, രമാദേവി ഇടപ്പരിയാരം, മുഹമ്മദ് ബഷീർ പത്തനംതിട്ട എന്നിവരെ വെള്ളാപ്പള്ളി നടേശൻ പൊന്നാട അണിയിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ , എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററും അടൂർ യൂണിയൻ കൺവീനറുമായ അഡ്വ.മണ്ണടി മോഹനൻ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.മോഹൻബാബു, കേരളകൗമുദി റീഡേഴ്സ് ക്ളബ് രക്ഷാധികാരിയും എസ്.എൻ ട്രസ്റ്റ് ബോർഡംഗവുമായ വി.എസ്.യശോധര പണിക്കർ , പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ സലിലനാഥ്, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, കൗൺസിലർ അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എം. രവീന്ദ്രൻ, പാറയ്ക്കൽ എസ്.എൻ ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ, പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, സ്നേഹസ്പർശം കൂട്ടായ്മ ചെയർമാനും കേരളകൗമുദി റീഡേഴ്സ് ക്ളബ് ജില്ലാ കമ്മിറ്രി അംഗവുമായ ജോസ് പള്ളിവാതുക്കൻ, ഡി.സി.സി ജനറൽ ജനറൽ സെക്രട്ടറി എസ്.വി.പ്രസന്നകുമാർ, കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ജേക്കബ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജി ഇൗശോ, ഡി.സി.സി അംഗം അബ്ദുൾ കലാം ആസാദ്,
ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ, കേരളകൗമുദി റീഡേഴ്സ് ക്ലബ് ജില്ലാ പ്രസിഡന്റ് കൂടൽ നോബൽ കുമാർ, വൈസ് പ്രസിഡന്റ് കലഞ്ഞൂർ രാജേന്ദ്രൻ, സെക്രട്ടറിമാരായ കെ.രാജൻ മുടിയൂർക്കോണം,
ഇ.വി.ഷാജി, കമ്മിറ്റി അംഗങ്ങളായ രമേശ് ആനപ്പാറ, അജി വിജയൻ, വിദ്യാർത്ഥിനികളായ എം.എ.ആദിത്യ , ലക്ഷ്മി കൃഷ്ണ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബിനു കെ.സാം അവതാരകനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |