പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി 14ന് സംഘടിപ്പിക്കുന്ന ശിശുദിനറാലിയിൽ നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കും. രാവിലെ എട്ടിന് കളക്ടറേറ്റിൽ നിന്ന് ആരംഭിക്കുന്ന റാലി പത്തനംതിട്ട മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിക്കും. വർണോൽസവത്തിൽ കൂടുതൽ പോയിന്റ് നേടിയ സ്‌കൂളിന് ഏവറോളിംഗ് ട്രോഫിയും ശിശുദിനറാലിയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്ക് ട്രോഫികളും വിതരണംചെയ്യും. ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ (ചെയർമാൻ), മാലേത്ത് സരളാ ദേവി, അജിത് കുമാർ ആർ, യു. അബ്ദുൾ ബാരി (വൈസ് ചെയർമാൻമാർ), ജി.പൊന്നമ്മ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള സംഘാടകസമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |