മല്ലപ്പള്ളി : പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ഇടവകയുടെ സംരംഭമായ ബേത്ത്‌സയിദാ ഭവന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌നേഹ സംഗമം സെമിനാർ സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ നടന്നു. ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ.രാജു ഡി.കൃഷ്ണപുരം നേതൃത്വം നൽകി. പത്മകുമാർ തുരുത്തിക്കാട് മോട്ടിവേഷണൽ ക്ലാസിന് നേതൃത്വം നൽകി. ഇടവക വികാരി റവ.സജീവ് തോമസ്, ബേത്ത്‌സയിദാ സെക്രട്ടറി ഫിലിപ്പ് മാത്യു, രജത ജൂബിലി ജനറൽ കൺവീനർ സജി ടിചെറിയാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |