ചിറ്റാർ: കെ.എസ്.ആർ.ടി.സിയുടെ മൂഴിയാർ- ചിറ്റാർ -തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് 2:20ന് വെഞ്ഞാറമൂട്ടിൽ നിന്ന് പുറപ്പെടും. സീതത്തോട് പാലം നിർമ്മാണം നടക്കുന്നതിനാൽ ചിറ്റാറിൽ നിന്ന് പുതുക്കട വഴി പ്ലാപ്പള്ളി ആങ്ങമുഴി റൂട്ടിലൂടെയാണ് മൂഴിയാറിലേക്ക് പോവുക. പുലർച്ചെ 5.15നു മൂഴിയാറിൽ നിന്ന് പുറപ്പെടുന്ന ബസ് തിരുവനന്തപുരത്ത് 11.45ന് എത്തിയശേഷം കഴക്കൂട്ടം ബൈപ്പാസ് ലുലുമാൾ വഴി വെഞ്ഞാറമൂട്ടിൽ 12.15ന് അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ചിറ്റാറിൽ എത്തുന്ന ബസിന് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |