തിരുവല്ല: ഓട്ടൻതുള്ളൽ മത്സരത്തിൽ വിജയം വാരിക്കൂട്ടി കലാമണ്ഡലം നിഖിൽ മലയാലപ്പുഴയുടെ ശിഷ്യർ. . അഞ്ച് വിഭാഗങ്ങളായുള്ള മത്സരത്തിൽ നാല് ഒന്നാം സ്ഥാനമാണ് നിഖിലിന്റെ ശിഷണത്തിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ നേടിയത്. ശിഷ്യരായ നാല് വിദ്യാർത്ഥികളാണ് മത്സരിച്ചത്. ഇവർ നാലും ഒന്നാം സ്ഥാനം നേടി. യു.പി വിഭാഗത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് എച്ച്.എസ്.എസിലെ അഭിരാമി ബാബുരാജും എച്ച്.എസ് പെൺകുട്ടികളിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം എച്ച്.എസിലെ അക്ഷര ജിനോജും എച്ച്.എസ്എസ് വിഭാഗത്തിൽ കൊറ്റനാട് എസ്. സി.വി എച്ച്.എസ്.എസിലെ അക്ഷയ അനിലും കിടങ്ങന്നൂർ എസ് .വി.ജി.വി എച്ച്.എസ്.എസിലെ പി .ഗോപികൃഷ്ണയുമാണ് വിജയിച്ചത്. കേരള കലാമണ്ഡലത്തിൽ തുള്ളൽ വിഭാഗം ഗസ്റ്റ് അദ്ധ്യാപകനാണ് നിഖിൽ . ഒമ്പത് ജില്ലകളിൽ നിന്നായി നിഖിലിന്റെ ഇരുപതോളം ശിഷ്യരാണ് ഇത്തവണ ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |