കോന്നി : താലൂക്ക് ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമായിരുന്ന 108 ആംബുലൻസ് കട്ടപ്പുറത്ത്. അത്യാഹിത വിഭാഗത്തിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനാകാത്ത സാഹചര്യമാണുള്ളത്. എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്താനാകില്ല. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയതും രോഗികൾക്ക് തിരിച്ചടിയായി. ഇപ്പോൾ അവശ്യസന്ദർഭങ്ങളിൽ രോഗികൾ ആശ്രയിക്കുന്നത് സ്വകാര്യ ആംബുലൻസുകളെയാണ്.
ദിവസേന ആയിരത്തിലധികം രോഗികൾ ചികിത്സതേടിയെത്തുന്ന ആശുപത്രിയുടെ
മേൽനോട്ട ചുമതല കോന്നി ബ്ലോക്ക് പഞ്ചായത്തിനാണ്.
കോന്നി താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തത് രോഗികളെ ഏറെ വലയ്ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണം.
( സലിൽ വയലത്തല,
മനുഷ്യാവകാശ പ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |