അടൂർ : കലയേയും സാഹിത്യത്തെയും ഭയപ്പെടുന്ന കേന്ദ്രസർക്കാർ കലാകാരന്മാരുടെ ചിന്തകൾക്ക് കൂച്ചുവിലങ്ങിടുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇപ്റ്റ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാല ഓഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസിനെ നവീകരിക്കുന്നതിൽ കലയും സാഹിത്യവും വഹിക്കുന്ന പങ്ക് ചെറുതല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിലും കലാപ്രവർത്തനം ശക്തമായ ഉപാധിയാണ്. പിഞ്ചുമനസുകളിൽ പോലും മതവിദ്വേഷം വളർത്താനുള്ള ശ്രമം നടക്കുന്നു. കലയിലൂടെ ജനങ്ങളെ സംഘടിപ്പിക്കണം. ഫാസിസത്തിനെതിരെ മറ്റൊരു സ്വാതന്ത്ര്യസമരം സംഘടിപ്പിക്കേണ്ട കാലഘട്ടമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഇപ്റ്റ ജില്ല പ്രസിഡന്റ് അടൂർ ഹിരണ്യ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എൻ.ബാലചന്ദ്രൻ, ദേശീയ സമിതി അംഗം ആർ.വിജയകുമാർ, സംസ്ഥാന സെക്രട്ടറി വത്സൻ രാമംകുളത്ത്, ജില്ല സെക്രട്ടറി ഡോ.അജിത് ആർ പിള്ള, മുണ്ടപ്പള്ളി തോമസ്, ലക്ഷ്മി മംഗലത്ത്, ജോസ് കാത്താടം, സി പി മനേക്ഷ, ആർ.ദീപ, നിള രാമസ്വാമി, എൻ.ആർ.പ്രസന്ന ചന്ദ്രൻപിള്ള, ചിറ്റാർ ആനന്ദൻ, കെ.പത്മിനിയമ്മ, ക്യാമ്പ് ഡയറക്ടർ ബി.അജിതകുമാർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |